ജൂൺ 5 ലോക പരിസ്ഥിതി ദിനം.ഇനി ഏതാനും ദിവസങ്ങൾ ബാക്കി. സോഷ്യൽ മീഡിയയിൽ ചെടിനടലും, മണ്ണ് നനക്കലും പൊടിപൊടിക്കുന്ന ദിവസം.ചടങ്ങ് പരിസ്ഥിതി പ്രേമികൾ തകർത്താടിയമരുന്ന വർഷത്തിലെ ഒരു ദിവസം …. പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച കാമ്പില്ലാത്ത ഗിരി പ്രഭാഷണങ്ങളെക്കാൾ എത്രയോ ശക്തിയുള്ള സന്ദേശമാണ് പ്രിയ സുഹൃത്ത് ദേവപ്രസാദ് കഥയും തിരക്കഥയും ഗാനവുമെഴുതി ദേവപ്രസാദിന്റെ കുഞ്ഞ് മോൻ ബുദ്ധദേവ് നായകനായി അഭിനയിച്ച “മരം പറഞ്ഞത് ” എന്ന സിനിമ പറയുന്നത്. പരിസ്ഥിതി സംരക്ഷണത്തിൽ ആത്മാർഥതയുണ്ടെങ്കിൽ ഈ പരിസ്ഥിതി ദിനത്തിൽ സർക്കാർ ഈ സിനിമ വ്യാപകമായി സ്കൂളുകളിലും മറ്റും പ്രദർശിപ്പിക്കണം. കുറഞ്ഞ പക്ഷം പരിസ്ഥിതി ഗ്രൂപ്പുകളും മറ്റു സാമൂഹ്യ സംഘടനകളുമെങ്കിലും ആദൗത്യമേറ്റെടുത്ത് നിർവഹിക്കണം. അങ്ങനെ പ്രകൃതിയുടെ വർത്തമാനം ദേവപ്രസാദിന്റെ മരത്തിന്റെ ശബ്ദത്തിൽ ലോകമറിയട്ടെ.അതാവട്ടെ ഈ വർഷത്തെ പരിസ്ഥിതി ദിന സന്ദേശം

Top