ജനസംഖ്യയുടെ മഹാ ഭൂരിപക്ഷം വരുന്ന ദലിത്-ആദിവാസി-പിന്നാക്ക-ന്യൂനപക്ഷ വിഭാഗങ്ങളെ സാമ്പത്തിക (സവർണ്ണ) സംവരണ ബില്ല് പാസാക്കാൻ ബിജെപിക്കൊപ്പം നിന്ന് ഒറ്റു കൊടുത്ത രാഷ്ട്രീയ പാർടികളെ തന്നെ വീണ്ടും ലോകസഭയിലേക്ക് ഹിന്ദുത്വത്തെ ചെറുക്കാൻ എന്ന പേരിൽ തെരഞ്ഞെടുത്തയക്കണം എന്നതാണ് നമ്മുടെ ജനാധിപത്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. അത് കൊണ്ട് കേരളത്തിൽ ഏത് മുന്നണി ജയിക്കുന്നു എന്നത് നമ്മുടെ concern പോലും ആകുന്നില്ല. അതേസമയം ലീഗ് നിർത്തുന്ന സ്ഥാനാർഥികൾ ജയിക്കണമെന്ന് ഉറപ്പായും ആഗ്രഹമുണ്ട്. ചുരുങ്ങിയപക്ഷം ഒരു ഹൈന്ദവ ഭൂരിപക്ഷ പാർലമെന്ററി സംവിധാനത്തിൽ ‘മുസ്ലിം’ ശരീരങ്ങൾ കടന്ന് വരുന്നതും വേറിട്ട ചില ‘ഒച്ച’കൾ ഉണ്ടാകുന്നത് പോലും വലിയൊരു വിജയമല്ലേ… തോറ്റു പോകുമെന്ന് ഉറപ്പാണെങ്കിലും!!