ചൈനയുടെ തലസ്ഥാനമായ ബെയ്ജിങിൽ സ്ഥിതിചെയ്യുന്ന വലിയ നഗര ചത്വരമാണ് ടിയാനൻമെൻ ചത്വരം. ഈ നഗരചത്വരത്തിലേക്കുള്ള പ്രവേശനകവാടമായ ടിയാനൻമെൻ കവാടത്തിൽ നിന്നാണ് ചത്വരത്തിന് ആ പേര് ലഭിച്ചത്. ടിയാനൻമെൻ എന്നാൽ സ്വർഗത്തിലേക്കുള്ള കവാടം എന്നാണർത്ഥം.ചൈനയിലെ പല ചരിത്രമുഹൂർത്തങ്ങളുടെയും വേദിയായിരുന്നു ഈ ചത്വരം. 1989ലെ ടിയാനെന്മെൻ സ്ക്വയർ പ്രക്ഷോഭമാണ് അവയിൽ ഏറ്റവും പ്രശസ്തം. 1989 മേയിൽ 10 ലക്ഷത്തോളം ചൈനക്കാർ, കൂടുതലും വിദ്യാർഥികൾ, ബെയ്ജിങ്ങിലെ ടിയാനൻമെൻ ചത്വരത്തിൽ പ്രതിഷേധവുമായി ഒത്തുകൂടി