ചേർത്തലയിലെ സ്വകാര്യ ആശുപത്രിയിലെ തൊഴിലാളി പീഡനത്തിനെതിരെ സംസ്ഥാനത്ത് മാർച്ച് 15 നോ മറ്റോ യുഎൻഎ പണിമുടക്ക് പ്രഖ്യാപിച്ചിരുന്നല്ലോ. അന്ന് മാനേജുമെൻറുകൾ പണിമുടക്കിനെതിരെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. അന്ന് ഹൈക്കോടതി അത് മധ്യസ്ഥ ചർച്ചക്ക് വെച്ചെങ്കിലും വിജയിച്ചില്ല. സമരം ഇല്ലാതായതിനാൽ കൂടി ഏപ്രിൽ മുന്നിന് ആ ഹർജി ക്ലോസ് ചെയ്യിക്കുകയായിരുന്നു. ഒരു സമരത്തെ പൊളിക്കാൻ എന്തൊക്കെ മുതലാളിമാർ ചെയ്യും എന്നതിന് ഉദാഹരണം കൂടിയാണ് ആ ഹരജി. ഇനിയും വരാൻ കിടക്കുകയാണ് ഹരജികളും അപേക്ഷകളും..

Top