“ഗോളടിക്കുമ്പോൾ ഞാനവർക്ക് ബെൽജിയൻ സ്‌ട്രൈക്കർ റൊമീലു ലുക്കാകുവാണ്. ഫോം അൽപ്പം മങ്ങിയാൽ കോംഗോ വംശജനായ ലുക്കാക്കുവും. ഞാൻ പരാജയപ്പെടണമെന്ന ആഗ്രഹിക്കുന്നവർ ബെല്ജിയത്തിൽ തന്നെയുണ്ട്.ഇവൻ എവിടെ നിന്ന് വന്നവനാണ് എന്ന ചോദ്യം ചെറുപ്പം മുതൽ കേൾക്കുന്നതാണ്. ഞാൻ ഇവിടെ ജനിച്ചവനാണ്. ആന്റ് വെർപ്പിലും ലീഗെയിലും ബ്രെസ്സൽസിലും വളർന്നവനാണ്. ബെൽജിയം കണ്ട എക്കാലത്തെയും മികച്ച ഫുട്ട്ബോളറെന്ന് നിങ്ങളെക്കൊണ്ട് പറയിപ്പിക്കും വരെ ഞാൻ കളി തുടരും” – റൊമോലു ലുക്കാക്കു