ഖലിസ്ഥാന് വേണ്ടി മുദ്രാവാക്യം മുഴക്കുന്നതോ കശ്മീരിന്റെ self determination നുള്ള അവകാശം സംബന്ധിച്ച് പോസ്റ്റർ എഴുതുന്നതോ അതു സംബന്ധിച്ചുള്ള പുസ്തകങ്ങൾ സൂക്ഷിക്കുന്നതോ നിരോധിത സംഘടനകളിൽ പ്രവർത്തിക്കുന്നതോ സുപ്രീം കോടതി മുന്നോട്ട് വെച്ച നിയമത്തിന്റെ വ്യാഖ്യാനത്തിന്റെ അടിസ്ഥാനത്തിൽ രാജ്യദ്രോഹ കുറ്റമല്ല. ഭരണകൂടഭാഷ്യത്തിനു വിരുദ്ധമായ അഭിപ്രായങ്ങൾ പ്രകടിപ്പിച്ചു എന്നത് ഒരിക്കലും ഒരു വ്യക്തിയെ രാജ്യദ്രോഹ നിയമങ്ങൾ ചുമത്തി അറസ്റ്റ് ചെയ്യാൻ തക്ക അധികാരം ഭരണകൂടത്തിന് നൽകുന്നില്ല. മറിച്ചു അത് അമിതാധികാര പ്രയോഗമായിട്ടാണ് നാം മനസ്സിലാക്കേണ്ടത്. മലപ്പുറത്തെ കോളേജ് വിദ്യാർത്ഥികളെ നിരുപാധികമായി മോചിപ്പിക്കാനും രാജ്യദ്രോഹ വകുപ്പ് ഇന്ത്യൻ ശിക്ഷാ നിയമത്തിൽ നിന്ന് എടുത്ത് കളയാനും അഭിപ്രായ സ്വാതന്ത്ര്യത്തിനു വേണ്ടി നിലകൊള്ളുവാനും പൗരാവകാശത്തിന് വേണ്ടി നിലകൊള്ളുന്ന മുഴുവൻ ആളുകളും മുന്നോട്ട് വരേണ്ടതുണ്ട്

Top