കൗ വിജിലന്റിസം എന്നു പറയുന്നപോലെ ലിബറല്‍ വിജിലന്റിസത്തിന്റെ അത്മോസ്ഫിയറാണ് ഇവിടത്തെ പ്രോഗ്രസീവ് സ്‌പേസിന് പ്രാധാന്യമുള്ള ഈ ഇടങ്ങളിലെല്ലാം. വലിയൊരു മെജോറിറ്റിക്കും, ഭരിക്കുന്നവര്‍ക്കും, ഭരിക്കുന്നവരുടെ പാര്‍ട്ടികള്‍ക്കും എല്ലാം സ്വീകാര്യമായ ലിബറല്‍, പ്രോഗ്രസീവ് ആയ കാര്യങ്ങള്‍. പശുക്കള്‍ക്ക് പകരം ആ ലിബറല്‍ പ്രോഗ്രസീവ് മൂല്യങ്ങളെ കാത്തുസൂക്ഷിക്കാന്‍ നടക്കുന്നവര്‍. ആ കാര്യങ്ങള്‍ക്ക് പുറത്തുള്ളവര്‍ക്കെതിരായ സോഷ്യല്‍ ലിബറല്‍ മോബ് ലിഞ്ചിങുകള്‍ക്കായുള്ള ആഹ്വാനങ്ങള്‍.