ക്രിസ്തു മതം സ്വീകരിച്ച ദലിതരെ വിമർശിക്കാനും പഴിപറയാനും ലഭിച്ചൊരവസമായി കെവിൻ ജോസഫിന്റെ കൊലപാതകം ചില ജാതിവാദികളെങ്കിലും സോഷ്യൽ മീഡിയയിൽ ഉപയോഗിക്കുന്നത് കണ്ടു. പക്ഷേ ക്രിസ്ത്യൻ മത പരിവർത്തനം കേരളത്തിന്റെ നവോദ്ധാനത്തിൽ വഹിച്ച ചരിത്രപരമായ ചലനങ്ങളെ ഇവർ കാണാതെ പോകുന്നു. മൂന്ന് മാസം മുമ്പ് ദലിതനെ വിവാഹ മുറപ്പിച്ച സ്വന്തം മകളെ കൊലപ്പെടുത്തിയത് ഹിന്ദുവിലെ പിന്നാക്കക്കാരനാണെന്ന കാര്യം ഞെട്ടിപ്പിക്കുന്നതാണ് ‘ കോട്ടയത്തെ ജാതി വെറിക്കെതിരെ പ്രഖ്യാപിച്ച ബന്ധിലും പ്രതിഷേധത്തിലും KPM S ഉം അണിനിരന്നു എന്നത് പുതിയ പ്രതീക്ഷയാണ്. മതാതീത ജാതിയെ എല്ലാവരും ഇപ്പോൾ കാണുന്നുണ്ട്

Top