കോഫി അഗാവു എന്ന ചിന്തകന്‍ constructed differenceന്റെ പ്രശ്നം പറഞ്ഞിട്ടുണ്ട്. നിര്‍മിക്കപെട്ട വ്യത്യസ്തയെ ഏറ്റുപിടിക്കാന്‍ വ്യക്തിപരമായി താൽപര്യമില്ല. ദലിത്, ആദിവാസി ശരീര ഘടനയെ, നിറത്തെ മ്യൂസിയം പീസാക്കുന്ന നിലപാട് യോജിക്കാന്‍ കഴിയില്ല. നമ്മൾക്ക് പല നിറങ്ങളും പല ശരീരഘടനയും ഉണ്ട്. ഒന്നിലേക്ക് ചുരുക്കി കാഴ്ചയ്ക്ക് വെക്കേണ്ട. പിന്നെ സംവരണം എന്ന ആശയം സൃഷ്ട്ടിപര്മാണ്. എന്നാല്‍ നിങ്ങള്‍ ദലിത്, കറുത്ത കഥാപത്രങ്ങളെ അവതരിപ്പിച്ചാല്‍ മതി എന്ന നിലയില്‍ ഒരു മണ്ഡലത്തില്‍ ഫ്രീസ് ചെയ്യുന്നത് അംഗീകരിക്കാന്‍ പറ്റില്ല.

Top