കേരളീയ സമൂഹത്തിൽ ഇന്ന് നടക്കുന്ന ജനാധിപത്യസ൦വാദങ്ങളുടെ ജീനിയോളജി തുടങ്ങുന്നത് ധൈഷണികതയെ ബഹുജനവൽക്കരിച്ചവരിലാണ്. ചരിത്രം, സംസ്കാരം, രാഷ്ട്രീയ൦, ലി൦ഗപദവി, ജാതി,ഭൂമി, മത൦, ജനപ്രിയത തുടങ്ങിയ കാര്യങ്ങളിൽ പൊളിച്ചെഴുത്ത് നടത്തി പുതിയൊരു സാമൂഹികഭാവന വികസിപ്പിക്കാനാണ് ഇവർ ശ്രമിച്ചത്. പി. കെ. ബാലകൃഷ്ണൻ, ടി. എച്ച്. പി. ചെന്താരശേരി, ദലിത് ബന്ധു എൻ. കെ. ജോസ് (അഭിപ്രായ വ്യത്യാസം ഉണ്ടെന്കിലു൦) തുടങ്ങി കെ. വേണു, കെ. കെ. കൊച്ച്, കെ. കെ. ബാബുരാജ്, സണ്ണി എ൦. കപിക്കാട്, ജെ. രഘു, എ൦. ടി. അൻസാരി ഡോ. എ. കെ. ജയശ്രീ, ലൌലി സ്റ്റീഫൻ, (അക്കാദമിക്) എത്തിനിൽക്കുകയു൦ പുതു തലമുറയിലേക്ക് വ്യാപിക്കുകയു൦ ചെയ്യുന്ന ധിഷണാപരതയേയു൦ യുടെ മാതൃകകൾ ആണിവ൪.

Top