കേരളത്തിൽ പ്രശസ്തനായ ഒരു ചിത്രകാരൻ അദ്ദേഹത്തിൻറെ മരണത്തിന് ശേഷം ഒരു ദളിത് ശരീരമായി മാറുകയാണ്. എറണാകുളത്തപ്പൻ ക്ഷേത്രവുമായി ബന്ധപ്പെട്ട ആളുകൾ വന്ന് ഈ ശരീരം അവിടെ വയ്ക്കാൻ പറ്റില്ല, ശുദ്ധിയുടെ പ്രശ്നമുണ്ട് എന്ന് പറയുന്നു. ശുദ്ധി എന്നത് മനുഷ്യനെ അകറ്റി നിർത്താൻ ഉണ്ടാക്കിയ ഒരു ബോധമാണ്. കറുത്ത മനുഷ്യരെ മാത്രമേ ഈ ശുദ്ധി ലക്‌ഷ്യം വെക്കുന്നുള്ളൂ. കലാരംഗത്ത് തന്നെയുള്ള ജാതി വാലുള്ള ഒരു സവർണ്ണ ദേഹമായിരുന്നു ഈ സ്ഥാനത്തെങ്കിൽ ഒരു പക്ഷെ ഒരു തടസ വാദവും ഉണ്ടാകുമായിരുന്നില്ല