കേരളത്തിൽ നടന്ന ഭൂ പരിഷ്കരണത്തിന്റെ ഗുണഫലങ്ങൾ ദളിതർക്കും പിന്നോക്കക്കാരിലെ അന്തരാള സമുദായങ്ങൾക്കും കിട്ടുകയുണ്ടായില്ല. ഇതിനു കാരണം; ദേശീയവാദ-കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ സവർണ നേതൃത്വങ്ങളുടെ പക്ഷപാതിത്വ നിലപാടുകളെ വെല്ലുവിളിക്കാൻ കഴിയുന്ന ഒരു ബുദ്ധിജീവി വിഭാഗം ദളിതരിൽനിന്നും ഉണ്ടായില്ല എന്നതാണ്. ഇത്തരം ഒരു കാഴ്ചപ്പാടാണ് 1984 ൽ പ്രസിദ്ധീകരിച്ച ‘അധസ്ഥിതജനത അതിജീവിക്കേണ്ട വെല്ലുവിളികൾ’ എന്ന ലഖുലേഖയിൽ ഉള്ളത്. എന്റെ സമുദായത്തിൽ പത്തു ബി.എ. കാർ ഉണ്ടാവണമെന്ന അയ്യൻകാളിയുടെ മുൻകരുതലുമായി മേല്പറഞ്ഞ അഭാവത്തെപ്പറ്റി ഉള്ള കാഴ്ചപ്പാടിനെ കണ്ണിചേർക്കാൻ പറ്റുമെന്ന് തോന്നുന്നു.

Top