കേരളത്തിന് പുറത്തെ കാമ്പസുകളിലുള്ള മലയാളി കൂട്ടായ്മകള്‍ എന്നത് തന്നെ ദലിത്-ആദിവാസി ശരീരങ്ങളോട് നടത്തുന്ന അതിഭീകരമായ വയലന്‍സാണ്. നിഷ്കളങ്കമായ ആഘോഷങ്ങളുടെ ലേബല്‍ പതിച്ച് സവര്‍ണ – ജാതി വ്യവഹാരങ്ങള്‍ ഒളിച്ചു കടത്തുന്നതില്‍ മലയാളി സവര്‍ണ ശരീരങ്ങളോളം മിടുക്ക് മറ്റാര്‍ക്കും ഉണ്ടെന്ന് തോന്നുന്നില്ല. മുത്തുക്കുടയും, സെറ്റ് മുണ്ടും, നിലവിളക്കും, പഞ്ചവാദ്യവും, ചന്ദനപൊട്ടുമെല്ലാം മതേതര ചിഹ്നങ്ങളായി അവര്‍ വാഴ്ത്തും. ഇതിനിടയില്‍ ചില അള്‍ട്രാ റാഷനലിസ്റ്റുകള്‍ മാവേലിയെ ചെറുതായി ഒന്ന് കറുത്ത ചായത്തില്‍ മുക്കിയെടുത്ത് നല്ല നൈസായി വംശീയത ചര്‍ദ്ദിച്ച് ഓണം നിങ്ങളുടെ കൂടെ ആഘോഷമാണെന്ന് ദലിതരെയും ആദിവാസികളെയും നോക്കി ചുമ്മാതങ്ങ് പ്രഖ്യാപിക്കും. എല്ലാവരെയും വെളുത്ത വസ്ത്രത്തില്‍ പൊതിഞ്ഞെടുത്ത് നമ്മളെല്ലാം ‘മലയാളികള’ല്ലേ എന്ന് നിഷ്കളങ്കമായി ചോദിക്കും.