കുറച്ചു കാലം മുൻപ് ജമാഅത്തെ ഇസ്‌ലാമി കുറ്റിപ്പുറത്ത് ഒരു വനിതാ സമ്മേളനം നടത്തിയിരുന്നു. പൂർണമായും വനിതകൾ സംഘടിപ്പിച്ച സമ്മേളനം. സ്റ്റേജിൽ അമീർ പ്രസംഗിക്കാൻ കേറിയത് അല്ലാതെ ഒരു പുരുഷനും ഉണ്ടായിരുന്നില്ല. അവിടെ കവാടത്തിന്റെ മുന്നിലായി ആളുകളെ സ്വീകരിക്കാൻ ഒരാൾ ചിരിച്ചു നിൽക്കുന്നത് ഓർമ്മയുണ്ട്. അവിടത്തെ എം എൽ എ ആയിരുന്നു അത്. പേര് പറഞാൽ നിങ്ങളും അറിയും. അദ്ദേഹത്തെ ആ പരിപാടിക്ക് ക്ഷണിച്ചിരുന്നോ എന്നറിയില്ല. പുറത്ത് നിൽക്കാൻ ഒരാളെ ക്ഷണിക്കാൻ സാധ്യത കുറവാണ്. അദ്ദേഹം ഇപ്പോൾ രാഹുൽ ഗാന്ധിക്ക് ജമാഅത്തെ ഇസ്‌ലാമിയെ കുറിച്ച് ക്ലാസ് എടുക്കുന്നുണ്ട്. ഞാൻ ആലോചിക്കുന്നത് ജലീലിനെ കുറിച്ച് ജമാഅത്തെ ഇസ്‌ലാമിക്കാർ എഴുതാൻ തുടങ്ങിയാലുള്ള അയാളുടെ അവസ്ഥയാണ്.