കാൽപന്തുകളിയുടെ ആവേശം നിറയുന്ന ഒരു മാസക്കാലം .പന്തിനും ബൂട്ടിനും പിന്നാലെ മനസ്സുകൾ പായുന്ന, കണക്കുകൂട്ടലും പ്രതീക്ഷകളും ആശങ്കകളും സങ്കടങ്ങളും ആഹ്ലാദങ്ങളും മാറി മറിയുന്ന ദിനങ്ങൾ . സെക്കന്റുകളും മിനിറ്റുകളും റിസൾട്ട് നിർണയിക്കുന്ന പ്രവചനാതീതമായ പോരാട്ടങ്ങൾ .ദേശീയതയുടെ അതിർവരമ്പുകളെ പൊട്ടിച്ചെറിയുന്ന കളിയാവേശം . കേവല മത്സരങ്ങൾക്കപ്പുറം ചില രാഷ്ട്രീയങ്ങൾ സംസാരിക്കുന്ന കളി മൈതാനങ്ങൾ .. ലോകകപ്പ് ആവേശം നമ്മുടെ കൂട്ടായ്മകളെ ശക്തിപ്പെടുത്തട്ടെ.