കാശ്മീരികൾക്ക് എതിരെയുള്ള സംഘ് പരിവാർ അക്രമത്തിൽ പ്രതിഷേധിക്കുക എന്ന് പോസ്റ്ററൊട്ടിച്ച മലപ്പുറം ഗവൺമന്റ് കോളേജിലെ വിദ്യാർത്ഥികൾക്കെതിരെ കേരളപോലീസ് രാജ്യദ്രോഹകുറ്റം ചുമത്തി കേസെടുത്തു. കശ്മീരി യുവാവിനെ ബംഗാളിൽ അക്രമിച്ച സംഭവത്തില്‍ മമത ബാനർജ്ജി നേരിട്ട് ഇടപെട്ടു. അഞ്ച് പേരെ അറസ്റ്റ് ചെയ്തു.