കാലങ്ങളായ് ശബരിമലയിലെ തന്ത്രി സ്ഥാനം കൊണ്ട് കോടിക്കണക്കിന് രൂപ വന്ന് ചേരുന്നത് രാഹുലിശ്വരന്‍െറ കുടുംബത്തിലേക്കാണ്. ആചാരവിശസങ്ങളില്‍ ഇളക്കം തട്ടിയാല്‍ നാളെ ഹിന്ദുക്കളിലെ ജാതികള്‍ തന്ത്രി സ്ഥാനത്തിന് അര്‍ഹത ഉന്നയിക്കുന്ന അവസ്ഥയുണ്ടാകുമന്ന് ബ്രാഹ്മണനായ രാഹുലീശ്വരന് നല്ല ബോധ്യമുണ്ട്. കെെയോടെ പിടിക്കപ്പെടാന്‍ പോകുന്ന സാഹചര്യത്തില്‍ കള്ളന്‍ കാണിക്കുന്ന മാനസിക വിഭ്രാന്തിയും ,വെപ്രാളമാണ് ചാനല്‍ ചര്‍ച്ചയിലിരുന്ന് രാഹുലീശ്വരന്‍ നടത്തുന്നത്. വിശ്വാസം /ആചാരം , ഓടിവായൊ.. ഓടിവായൊ എന്ന് മുറവിളിക്കൂട്ടുന്നത് തീര്‍ത്തും സാമ്പത്തിക താല്പര്യം മാത്രമാണ്. അതിന് വേണ്ടിയാണ് രാഹുലിശ്വരന്‍ വിശ്വസത്തിന്‍െറ ഭ്രാന്ത് ഇങ്ങനെ കുത്തിയിളക്കുന്നത്.

Top