കാമ്പസിനകത്ത് വെച്ച് തന്നെ പരിഹരിക്കാമായിരുന്ന നിസാര പ്രശ്നം യൂണിവേഴ്സിറ്റി അധികൃതർ പ്രതികാര ബുദ്ധിയോടെ സമീപിക്കുകയും പരാതിയെ തുടർന്ന് നാഗരാജുവിനെ പോലീസ് അറസ്റ്റ് ചെയ്ത് ജയിലിലടക്കുകയുമാണുണ്ടായത്. കാസർഗോഡ് സെൻട്രൽ യൂണിവേഴ്സിറ്റിയിൽ പഠനം നടത്തുന്ന ദലിത് – മുസ്ലിം – മറ്റു പിന്നാക്ക വിഭാഗങ്ങളിൽ പെട്ട വിദ്യാർത്ഥികളെ സാങ്കേതിക പ്രശ്നങ്ങൾ ഉന്നയിച്ചും നിസാര വിഷയങ്ങൾ പെരുപ്പിച്ചു കാട്ടിയും അധികൃതർ വേട്ടയാടുന്നതായുള്ള പരാതികൾ മുമ്പും ഉന്നയിക്കപ്പെട്ടിരുന്നു.