കശ്മീരിൽ പിഡപി-ബിജെപി സഖ്യം പൊളിഞ്ഞു.മഹ്ബൂബ മുഫ്തി രാജിവെച്ചു.സർക്കാർ താഴെ വീണു.മൂന്ന് വർഷങ്ങളായുള്ള സഖ്യകക്ഷി ഭരണം അവസാനിച്ച് കശ്മീർ രാഷ്ട്രപതി ഭരണത്തിലേക്ക് നീങ്ങുകയാണ്.കഴിഞ്ഞ ദിവസമാണ് വെടിനിർത്തൽ പിൻവലിച്ചു കൊണ്ടുള്ള ഉത്തരവ് വന്നത്.ആ വാർത്ത വായിച്ചത് മുതൽ തുടങ്ങിയ ആശങ്ക മറ്റൊരു രൂപത്തിൽ പുറത്തു വന്നിരിക്കുന്നു.ഇനി ഭീകരാക്രമണങ്ങളും തീവ്രവാദ നുഴഞ്ഞു കയറ്റവുമൊക്കൊ നിരന്തര വാർത്തകളാവും. ഇത് 2019 ന്റെ തിരക്കഥയാണ്; കശ്മീർ-പാക്കിസ്ഥാൻ-മുസ്‌ലിം എന്ന വലിയ നരേറ്റിവിന് പിന്നിൽ ഒരുങ്ങുന്ന വലിയ പോളറൈസേഷന്റെ ഒരറ്റം. ‘അവിശുദ്ധ സഖ്യ’ത്തിൽ നിന്ന് പിന്മാറിയ ബിജെപിയെ അഭിനന്ദിച്ചു കൊണ്ട് ന്യൂസ് സ്റ്റുഡിയോകളിലെ പരസ്യമെഴുത്തുകാർ പണി തുടങ്ങിക്കഴിഞ്ഞു.രാഷ്ട്രീയ വടം വലികൾക്കു മുന്നിൽ ഹോമിക്കപ്പെടാൻ കശ്മീരികളുടെ ജീവിതം ഇനിയും ബാക്കി.