കളിയും സിനിമയും : ഈ ചിത്രങ്ങൾ ഒരു ജനതയുടെ വംശീയതയോടുള്ള കലഹമാണ്. സിനിമയും ഈ വംശീയതകളെ ഉൾകൊള്ളാൻ ശ്രമിച്ചവയാണ്. സെർബിയൻ പട്ടാളക്കാരുടെ genocideകൾ സിനിമകളായിട്ടാണ് എന്നെ അനുഭവിപ്പിച്ചിട്ടുള്ളത്.KRUGOVI (Circles) എന്ന സിനിമയും ഇത്തരത്തിലുള്ള ഒരു അനുഭവമാണ്. Bosniyan genocide നടക്കുന്ന സന്ദർബത്തിലാണ് ഈ സിനിമ തുടങ്ങുന്നത്. Serb പട്ടാളക്കാരുടെ നിയന്ത്രണത്തിലുള്ള ഒരു സ്ഥലത്ത് ഹാരിസ് എന്ന ഒരു മുസ്ലിം കച്ചവടകാരനെ അവർക്ക് സിഗരറ്റ് കൊടുത്തില്ല എന്ന് പറഞ്ഞ് ചവിട്ടിക്കൂട്ടുന്നിതിനിടയിൽ മാർക്കോ എന്ന യുവാവ് ഇതിനിടയിൽ ഇടപെടുന്നു. ഈ ഒരു സന്ദർഭത്തെ മുന്നിൽ വെച്ചാണ് സിനിമ മുന്നോട്ട് പോവുന്നത്. ഇന്നലെ swiz vs serbia മത്സരാനന്തരം നടന്ന xhaka യുടെയും Shaqiri യുടെയും ആഹ്ലാദ നിമിഷങ്ങളെ social media വഴി വായിക്കാനിടയായപ്പോൾ ഓർത്തതാണീ സിനിമ.

Top