കറന്റ് ഇല്ലാത്തതിനാൽ ഫോണുകൾ ഓഫാവുകയാണ്. കുടുങ്ങിപ്പോയവർക്ക് സഹായമഭ്യർത്ഥിക്കാൻ കഴിയാത്ത സാഹചര്യമാണുള്ളത്. രക്ഷാ ബോട്ടുകളുടെ പട്രോളിം​ഗ് ഏർപ്പെടുത്തുകയായിരുന്നു ആദ്യം ചെയ്യേണ്ടത്. നാട്ടിൽ നിന്ന് കിട്ടിയ വിവരം അനുസരിച്ച് വേണ്ടത്ര ബോട്ടുകളോ വള്ളങ്ങളോ ഇല്ലാത്തതാണ് ഏറ്റവും വലിയ പ്രതിസന്ധി. ക്യാംപുകളിൽ എത്തിയവർക്ക് സഹായം എത്തിക്കുന്നതിനൊപ്പം രക്ഷാ പ്രവർത്തനത്തിന് മുൻതൂക്കം നൽകണം. ഇത് ഏറെ വൈകി. പലരും ഇനി പോകാൻ ഇടമില്ലാത്ത വിധത്തിൽ എത്തി. ഈ അവസ്ഥ നേരിട്ടറിഞ്ഞ് സ്വസ്ഥമായി ഇരിക്കാനാവില്ല. റെസ്ക്യൂ പട്രോൾ എണ്ണം കൂട്ടണം, ആളുകളെ രക്ഷിക്കണം. വിദൂരത്ത് കഴിയുന്ന മക്കൾ സ്വന്തം മാതാപിതാക്കൾ പെട്ടുകിടക്കുന്ന അവസ്ഥ ഫെയ്സ്ബുക്കിലൂടെ അറിയിക്കുന്നതാണ് കാണുന്നത്. അധികൃതർ നിസഹയാവസ്ഥ പറയുകയാണ് ചെയ്യുന്നത്. രക്ഷാസംവിധാനങ്ങൾ അടിയന്തിരമായി വർദ്ധിപ്പിക്കണം. #PleaseSaveThem #KeralaFloods

Top