കരിക്കോട്ടക്കരി ദളിത് പീഡനത്തിന്റെ കാനാൻ ദേശം ********************************************** കെവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കേരളത്തിലെ ദളിത് ക്രിസ്ത്യാനികളെ കുറിച്ച് തീവ്രമായി ചർച്ചകൾ നടക്കുകയാണല്ലോ. പ്രതികൾ കീഴടങ്ങിയത് കരിക്കോട്ടക്കരി എന്ന മലയോര അതിർത്തി ഗ്രാമത്തിലെ പോലിസ് സ്റ്റേഷനിൽ. അങ്ങനെ കരിക്കോട്ടക്കരി ട്രോളുകളിലും വാർത്തകളിലും വീണ്ടും നിറയുന്നു. വീണ്ടും നിറയുന്നു എന്നുപറയാൻ ഒരുകാരണമുണ്ട് കരിക്കോട്ടക്കരി എന്ന പേരിലുള്ള VinoyThomasന്റെ നോവലിലാണ് ഈ പേര് ഇതിന് മുൻപ് കുറച്ചെങ്കിലും ചർച്ചയാവുന്നത്. ദളിത് ക്രിസ്ത്യാനികളുടെ കാനാൻ ദേശം എന്നാണ് ആ മാന്യദേഹം കരിക്കോട്ടക്കരിയെ വിശേഷിപ്പിച്ചത്. നോവലിലെപോലെ ഗുഹയിലെ തണുപ്പിൽ സുറിയാനി ക്രിസ്ത്യാനി കൂട്ടുകാരന്റെ ലിംഗം വായിൽ സ്വികരിക്കുന്ന ചെറുപ്പക്കാരനായിരിക്കില്ല പകരം തന്റെ പെങ്ങളെ കയറിപ്പിടിച്ച സുറിയാനി കൂട്ടുകാരന്റെ ലിംഗം മുറിക്കുന്ന ദളിത് ചെറുപ്പക്കാരൻ ആയിരിക്കും. നിങ്ങൾ വിനോയ് തോമസുമാർ കാത്തിരിക്കുക കേരളത്തിന്റെ പുതിയ ചരിത്ര വായനക്കായി