കക്ഷിരാഷ്ട്രീയത്തിനതീതമായി, ജാതി മത ഭേദമന്യേ എന്റെ ഫ്രണ്ട് ലിസ്റ്റിലുള്ളവർ പലരും പറയുന്നു ശശി തരൂർ, എം ബി രാജേഷ്, പി രാജീവ്, എൻ കെ പ്രേമചന്ദ്രൻ, എ സമ്പത്ത് എന്നിവരൊക്കെ ജയിക്കണം എം പി ആവണം, ലോകസഭയിലും രാജ്യസഭയിലും എല്ലാം അവരുടെ പെർഫോമൻസ് ഗംഭീരമായിരുന്നു, അവർ പ്രശ്നങ്ങളെ അവതരിപ്പിക്കുന്ന രീതി മികച്ചതാണ് എന്നൊക്കെ. എന്നിട്ട് നമുക്ക് രാഷ്ട്രീയ പാർട്ടികളെ മാത്രം കുറ്റം പറയാൻ പറ്റുമോ സ്ഥാനാർഥികളിൽ പകുതിയോളം (കേരള ജനതയുടെ 11 ശതമാനത്തോളം മാത്രം വരുന്ന) നായന്മാരാവുന്നതിന്? ഈ പറയുന്ന ‘കഴിവ്’, മെറിറ്റ്, മികവ് എന്നതിലൊക്കെയുള്ള ജാതി, ഈ മികവും കഴിവും ഒന്നും മറ്റുള്ളവർക്ക് ഒരിക്കലും ഉണ്ടാവാതെ പോവുന്നതിലുള്ള ജാതി അതൊക്കെ ആരോട് പറയാൻ, ആര് കേൾക്കാൻ!?