ഓച്ചിറയിൽ മാതാപിതാക്കളെ മർദ്ദിച്ചവശരാക്കി നാടോടി പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം, വഴിയോര കച്ചവടം ചെയ്തു ഉപജീവനം നടത്തുന്ന ആ നാടോടി ദമ്പതികൾ സുരക്ഷിതത്വത്തിനായി പെൺകുട്ടികളെ ആൺവേഷം കെട്ടിച്ചാണ് വളർത്തിയിരുന്നത് ! കേരളം മേനിപറയുന്ന നവോത്ഥാന -പുരോഗമന-പ്രബുദ്ധ- നമ്പർ വൺ- അവകാശവാദങ്ങളുടെ കാപട്യം തുറന്നുകാണിക്കുകയാണ് ആ ദരിദ്ര മാതാപിതാക്കൾ. ആവർത്തിക്കുന്നു, ആ നാടോടികൾ സുരക്ഷിതത്വത്തിനായി പെൺകുട്ടികളെ ആൺവേഷം കെട്ടിച്ചാണ് വളർത്തിയിരുന്നത് !