ഒസിൽ തന്റെ സ്റ്റേറ്റ്മെന്റിൽ ‘feeling of disrespect and racism’ എന്ന് കൃത്യമായി പറയുന്നുണ്ട്‌. തന്റെ കുടുംബക്കാരുള്ള രാജ്യത്തിന്റെ പ്രസിഡന്റിനൊപ്പം അൽപ സമയം ചിലവഴിച്ചതിന്റെ പേരിൽ അയാളെ മാധ്യമങ്ങളും ജർമൻ ആരാധകരും തുടർച്ചയായി വേട്ടയാടുകയായിരുന്നു. എർദോഗാന്റെ രാഷ്ട്രീയം നോക്കിയല്ല താനത്‌ ചെയ്തതെന്ന് താരം ആണയിട്ട്‌ പറയുന്നുണ്ട്‌. മിക്ക കായികതാരങ്ങളും രാഷ്ട്രീയ വിഷയങ്ങൾ കാര്യമാക്കാറില്ലെന്നതാണ്‌ സത്യം. ഇവിടെ എന്ത്‌ കൊണ്ട്‌ എർദോഗാൻ പ്രശ്നമാകുന്നു? എന്തുകൊണ്ട്‌ പുചിൻ പ്രശ്നമാകുന്നില്ല എന്ന ചോദ്യവുമുണ്ട്‌. അന്ന് ഒസിലിനൊപ്പമുണ്ടായിരുന്ന ഗുണ്ടോഗനിലേക്കാണ്‌ കണ്ണുകൾ. ഒരുപക്ഷെ അയാളും ഒസിലിന്റെ വഴിയെ..

Top