ഒരു കാര്യം ശ്രദ്ധിച്ചോ? ഉന്നാവ് പെൺകുട്ടിക്ക് വേണ്ടി ഹാഷ്റ്റാഗുകളില്ല, ജന്തർ മന്തറിലോ മറ്റെവിടെയുമോ ജനാവലികളൊത്തു ചേരുന്നില്ല. അവൾക്കായി മെഴുകുതിരി കൊളുത്തിയ വിലാപ ജാഥകളില്ല, ചലച്ചിത്ര താരങ്ങളില്ല, വധശിക്ഷക്കായി മുറവിളികളില്ല, സവർണ യുവതയുടെ പ്രതിഷേധത്തിന്റെ വൈറൽ ചിത്രങ്ങളില്ല, ഉന്നാവിൽ ബിജെപി എംഎൽഎയും സഹോദരനും കൂട്ടാളികളും ചേർന്ന് ബലാത്സം​ഗം ചെയ്ത പെൺകുട്ടിയും മരണത്തോട് മല്ലടിച്ച് ആശുപത്രിയിലാണ്. അവളുടെ പിതാവ് കൊല്ലപ്പെട്ടു, രണ്ട് അമ്മായിമാർ കൊല്ലപ്പെട്ടു, അമ്മാവൻ ജയിലിലടക്കപ്പെട്ടു. അവൾ ഇന്ത്യാസ് ഡോട്ടർ അല്ലാതെയാവുന്നത് എന്തുകൊണ്ടായിരിക്കും?

Top