ഒന്നുകിൽ വില്ലൻ റോൾ.. അല്ലെങ്കിൽ പരിഹാസ കഥാപാത്രങ്ങൾ.. അതുമല്ലെങ്കിൽ സമുദായത്തിലെ പ്രശ്നങ്ങൾ മാത്രം ചിത്രീകരിച്ചുള്ള ഉദ്ധരിക്കൽ… ഇതൊന്നുമല്ലാത്ത, തികച്ചും സ്വാഭാവികമായ മുസ്ലിം പരിസരം മലയാള സിനിമകളിൽ പൊതുവെ കാണാറില്ല.. ഡൽഹിയിലും ഹൈദ്രാബാദിലുമൊക്കെ പോയി പഠിക്കാൻ ആഗ്രഹിക്കുന്ന, പെണ്ണുകാണാൻ വരുമ്പോ ഇഷ്ടമാവാത്തയാളെ നോക്കി നോ പറയാൻ തന്റേടമുള്ള മുസ്ലിം പെൺകുട്ടികൾ ഉണ്ടെന്ന് സുഡാനി ഫ്രം നൈജീരിയ കാണിച്ചുതരുന്നു..

Top