ഒട്ടുമിക്ക സംഘടനകളും ആളുകളും ദുരിതബാധിത പ്രദേശങ്ങളില്‍ സഹായങ്ങള്‍ എത്തിക്കുന്നു. അതുപോലെ തന്നെയാണ് ഞങ്ങളും ഇറങ്ങിയത്. ഞങ്ങള്‍ ഒരു സംഘടനയും അല്ല. എന്നാല്‍ ഞങ്ങളില്‍ ഭൂരിഭാഗവും ആദിവാസികളായതുകൊണ്ടാവും ഞങ്ങളെ നിരീക്ഷിക്കാനും സംശയത്തോടെ നോക്കാനും അത്തരത്തില്‍ വാട്‌സാപ്പ് ഗ്രൂപ്പില്‍ ഒക്കെ ചര്‍ച്ച ചെയ്യാനും നിങ്ങളില്‍ പലര്‍ക്കും തോന്നുന്നത്. ജീവിതത്തില്‍ ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ ധാരാളം നേരിട്ട ഞങ്ങള്‍ക്ക് ഇത് പുതിയ അനുഭവമല്ല. മുന്നോട്ട് പോകുക തന്നെ ചെയ്യും.