എസ് എഫ് ഐ കോഴിക്കോട് മെഡിക്കൽ കോളജിൽ ജയിക്കുന്നില്ല. അതിന്റെ മൂല കാരണം അവിടെ വലിയ തോതിലുള്ള മുസ്‌ലിം വിദ്യാർഥി സാന്നിധ്യമുണ്ട് എന്നതാണ്. ഇൻഡിപെൻഡൻസ് കൂട്ടം മിക്കപ്പോഴും കേവലം എസ് എഫ് ഐ വിരോധം മാത്രമുള്ള അരാഷ്ട്രീയ സംഘം മാത്രം ആണ് എന്ന പരിമിതി ഉണ്ട് എങ്കിലും, എസ് എഫ് ഐ യെ രാഷ്ട്രീയമായി തളർത്തുന്നതിൽ, എസ് എഫ് ഐ യുടെ സ്റ്റാലിനിസ്റ്റ് സംഘശക്തി ദുർബലമാക്കിയതിൽ, മുസ്‌ലിം വിദ്യാർഥി രാഷ്ട്രീയ പ്രസ്ഥാനങ്ങൾ നേതൃപരമായ പങ്കുവഹിച്ചിട്ടുണ്ട്. അത്തരം മുസ്‌ലിം സാന്നിധ്യങ്ങങ്ങളോടുള്ള ഇടതു പക്ഷത്തിന്റെ പൊതുവായ നിലപാട് തന്നെയാണ് പി മോഹനൻ ആവർത്തിക്കുന്നത്. കോഴിക്കോട് ഭരണകൂടം മുസ്‌ലിം വേട്ട പതിവാക്കിയ ദേശമാണ്. അതിൽ പ്രധാന പങ്കുകാരാണ് സി പി എം. നേരത്തെ നടന്ന പുസ്തക വേട്ടയും, ഗെയിൽ വിരുദ്ധ സമരത്തെ നേരിട്ടതും, എസ് ഐ ഒ പ്രവർത്തകരെ ദേശദ്രോഹം ആരോപിച്ചു വേട്ടയാടിയതും എല്ലാം അതിന്റെ ഭാഗമാണ്. ആ മുസ്‌ലിം വേട്ടയുടെ തുടർച്ച തന്നെയാണ് മെഡിക്കൽ കോളജിൽ സംഭവിക്കുന്നതും.

Top