എല്ലാ മതക്കാര്‍ക്കും ആഘോഷങ്ങളും ആരാധനകളും ഉണ്ട് .അതില്‍ എന്തൊക്കെയാണ് പാകം ചെയ്യപ്പെടുന്നത് എന്തോക്കെയാണ് തിന്നുന്നത് എന്നൊന്നും ആരും നോക്കാറില്ല .പക്ഷെ മുസ്‌ലിംകളുടെ കാര്യത്തില്‍ മാത്രം ചിലര്‍ക്ക് വലിയ ജാഗ്രതയാണ് .അവര്‍ പകലന്തിയോളം പട്ടിണി കിടന്ന് ഒടുവില്‍ സുഭിക്ഷമായ ഭക്ഷണം കഴിച്ച് പണ്ടാരടങ്ങുമോ എന്നാണ് അവര്‍ക്ക് പേടി.മുസ് ലിംകളുടെ ലൈഗിക ശേഷിയെകുറിച്ചും തല്‍പര കക്ഷികള്‍ക്ക് ഇതേ പേടിയുണ്ട് എന്ന് നമുക്കറിാം. നമ്മുടെ കഥകളിലും കവിതകളിലുമെല്ലാം ആ പേടി നല്ലോണം ഉണ്ടല്ലോ .അവര്‍ കല്യാണത്തിന് വെക്കുന്ന ബിരിയാണി ചെമ്പിനെ പോലും പേടിപ്പിക്കാന്‍ ഈയിയെ മലയാളത്തിലെ ഒരു കഥാ കാരന്‍ ഉപയോഗിച്ചല്ലോ. ഈ പേടിപ്പിക്കുന്നവരോട് ഒരു കാര്യം പറയട്ടെ, മുസ്‌ലിംകള്‍ക്ക് പട്ടിണി കിടക്കാനും അറിയാം. ഭക്ഷണം നന്നായി കഴിക്കാനും അറിയാം. അത് മാത്രമല്ല അവര്‍ക്ക് ഭക്ഷണം കൊടുക്കാനും അറിയാം. മറ്റുള്ളവര്‍ക്ക് ഭക്ഷണം കൊടുക്കുമ്പോള്‍ അത് നല്ലതായിരിക്കണമെന്നും അവര്‍ക്ക് നിര്‍ബന്ധമുണ്ട് .അതിനാല്‍ പേടിപ്പിക്കുന്നവർക്ക് തങ്ങളുടെ പണി തുടരാം. അവരുടെ നോമ്പുതുറ കുറച്ചൊക്കെ സുഭിക്ഷം തന്നെയായിരിക്കും .മുസ്‌ലിംകളുടെ കൂട്ടത്തിലുള്ള ചില അതി ലളിതത്തിന്റെ വക്താക്കള്‍ക്കും നോമ്പിനെ ആരോഗ്യ പരിശീലനമായി മാത്രം കാണുന്നവര്‍ക്കും ഈ പേടി പരത്തുന്നതില്‍ പങ്കുണ്ട് എന്ന് പറയാതെ വയ്യ.ധൂര്‍ത്ത് മാത്രമല്ല പിശുക്കിനെയും ഇസ്‌ലാം നിരുല്‍സാഹപ്പെടുത്തിയിട്ടുണ്ട് എന്ന കാര്യം അവർ ഓർക്കണം.