എനിക്ക് മലയാള സിനിമയുടെ പാരമ്പര്യം, ഗോൾഡൻ എയ്ജ് എന്നൊക്കെ കേൾക്കുമ്പോ കുറേ കാലമായി ചിരി ആണ് വരാറുള്ളത്. സിനിമക്ക് അകത്തും പുറത്തും കൃത്യമായി സ്ത്രീവിരുദ്ധത, ജാതി, വംശീയതകൾ കൊണ്ടുനടക്കുന്ന ഒരു വലിയ സവർണ കൂട്ടായ്മയാണ് മലയാള സിനിമ. അമ്മയിൽ ഒറ്റയാൾ പോരാട്ടം നടത്തി എന്നു പറയുന്ന തിലകൻ ഇരുന്ന് പച്ചക്ക് സ്ത്രീവിരുദ്ധത പറയുന്ന അഭിമുഖങ്ങൾ യൂ ട്യൂബിൽ ഉണ്ട്. ജാതി തിരഞ്ഞു സിനിമ എടുക്കുന്നവരല്ലേ നിങ്ങൾ… നിങ്ങളിൽ പ്രതീക്ഷയറ്റിട്ട്, വിഗ്രഹങ്ങൾ ഇല്ലാതെയായിട്ട് കാലമെത്രയോ ആയി…

Top