എനിക്കീ ചാരിറ്റി രാഷ്ട്രീയത്തോട് തന്നെ താല്പര്യമില്ല. അത് പൊതിച്ചോറായാലും ആംബുലൻസായാലും. നിങ്ങളൊന്നാലോചിച്ചു നോക്കൂ, മലബാറിന്റെ അങ്ങേയറ്റത്തിനുമപ്പുറത്ത് നിന്ന് ഒരു കുഞ്ഞിന് ചികിത്സ ലഭിക്കാൻ സംസ്ഥാനത്തിന്റെ മറുതലക്കലേക്ക് വണ്ടിയോടിച്ചു പോകേണ്ട കുടുംബത്തിന്റെ ഗതികേട്. മലബാറിലെവിടെയും ആ കുഞ്ഞിന് ചികിത്സ നല്കാൻ പറ്റുന്ന സംവിധാനങ്ങൾ ഇല്ലാതെ പോവുന്നുണ്ടെങ്കിൽ ആ അടിയന്തിര ചികിത്സാ സൗകര്യമില്ലായ്മയെയാണ് രാഷ്ട്രീയമായി നമ്മളുന്നയിക്കേണ്ടത്. അതിന് പകരം ആംബുലൻസിലൊട്ടിച്ച പടവും ആരോഗ്യമന്ത്രിയുടെ ചികിത്സാവാഗ്ദാനവും പൊക്കിപ്പിടിച്ചു നടക്കുന്നവരോട് സഹതാപമാണ് തോന്നുന്നത്.