ഉമ്പായിക്ക് ആദരാഞ്ജലികൾ. ജോൺ എബ്രഹാം സംവിധാനം ചെയ്ത ‘അമ്മ അറിയാൻ ‘ എന്ന സിനിമയുമായി ബന്ധപ്പെട്ടുകൊണ്ടാണ് ഉമ്പായിയുടെ പേര് ആദ്യമായി കേൾക്കുന്നത്. അബു ഇബ്രാഹിമിനു ഉമ്പായി എന്ന പേര് നൽകുന്നത് ജോൺ എബ്രഹാം തന്നെയാണ്. ആ സിനിമയിൽ നായകൻ ആത്മഹത്യ ചെയ്ത മരത്തിന്റെ കൊമ്പിൽ തൂങ്ങിക്കിടക്കുന്ന പൊട്ടിയ കുരുക്കു കയർ കാറ്റിലാടുന്ന പശ്ചാത്തലത്തിൽ അദ്ദേഹം പാടിയ ദുഃഖസാന്ദ്രമായ ഒരു ആലാപനമുണ്ട്. ബോംബെയിൽ തബലിസ്റ്റ് ആയിരുന്ന അദ്ദേഹം സംഗീതത്തിലേക്ക് വരുന്നത് യാദൃശ്ചികമായാണ്. അദ്ദേഹത്തിന്റെ ശബ്ദം എപ്പോഴും ഹൃദ്യമായിരുന്നു.

Top