ഉത്തരേന്ത്യയില്‍ ദുരഭിമാനക്കൊല നടത്തുന്നതില്‍ ഖാപ്പ് പഞ്ചായത്തുകളും സംഘ് പരിവാറും പൊലീസും സര്‍ക്കാരുമൊക്കെ തുല്യപങ്കാണ് വഹിക്കുന്നത്. കേരളത്തില്‍ പൊലീസിന്‍റെ പിന്തുണയോടെ ദുരഭിമാനക്കൊല നിര്‍വ്വഹിച്ചത് കേരളം ഭരിക്കുന്ന സിപിഎമ്മിന്‍റെ യുവപ്രസ്ഥാനം ഡി.വൈ.എഫ്.ഐ ആണ്. അതുകൊണ്ടു തന്നെ കെവിന്‍റെ രക്തത്തില്‍ പാര്‍ട്ടിക്കും സര്‍ക്കാരിനും പങ്കുണ്ട്. ഇതര ജാതി-മത വിഭാഗങ്ങളില്‍പ്പെട്ട യുവാക്കളെ പ്രണയിക്കുന്ന ഹിന്ദു യുവതികളെ രഹസ്യ തടവറയിലിട്ടു പീഢിപ്പിക്കുന്ന സംഘപരിവാറിനെ സംരക്ഷിക്കുന്നതും സി.പി.എമ്മിന്‍റെ നേതൃത്വത്തിലുള്ള സര്‍ക്കാരാണ്.

Top