ഈ സിനിമയുടെ പേരിൽ കലാപങ്ങൾ അഴിച്ചു വിട്ടതിനും തിയേറ്ററുകൾ തകർത്തതിനും സ്കൂൾ കുട്ടികളെ വരെ ആക്രമിച്ചതിനും കർണി സേന ഭീകരർക്കെതിരെ കാര്യമായ ഒരു പോലീസ് നടപടിയും ഒരിടത്തും ഉണ്ടായില്ല. റിലയൻസ് നിർമ്മിച്ച സിനിമയുടെ മാർക്കറ്റിംഗിന്റെ ഭാഗമായി നടന്ന ആക്രമണപരമ്പരകൾക്കാണു രാജ്യം കഴിഞ്ഞ കുറേ ആഴ്ചകളായി സാക്ഷ്യം വഹിച്ചത്.