ഇപ്പോഴും നീതിയെ കുറിച്ച് ബോധ്യമുള്ള, ജാഗരൂകരായ ഒരു സമൂഹം കേരളത്തിൽ ഉള്ളത് ഒരു പ്രതീക്ഷ തന്നെയാണ്. പക്ഷേ അതിഭീകരമായി അലോസരപ്പെടുത്തുന്നത് ഈ അവസരത്തിലും നിശബ്ദമായി ഇരിക്കാൻ കഴിയുന്ന വ്യവസ്ഥാപിത ഇടത് പക്ഷത്തിന്റെയും അവരുടെ അനുഭാവികളുടെയും രാഷ്ട്രീയമാണ്. ഏത് സ്ത്രീപക്ഷ രാഷ്ട്രീയത്തെ കുറിച്ചാവും ഇവർ ഇത്രയും കാലം സംസാരിച്ചു കൊണ്ടിരുന്നത്? ഏത് ജനതയുടെ നീതി നിഷേധത്തെ കുറിച്ചാണ് ഇവർ ഇത്രയും കാലം ആകുലതകൾ പ്രകടിപ്പിച്ചത്? ഏത് മനുഷ്യരെ കുറിച്ച്, ഏത് സമൂഹത്തെ കുറിച്ച്, ആരുടെ അതിജീവനത്തിന് വേണ്ടി നിലകൊണ്ടു എന്നാണ് ഇവർ ഇപ്പോഴും അവകാശപ്പെട്ടു കൊണ്ടിരിക്കുന്നത്? തങ്ങൾ അല്ലാത്തവരുടെ നീതിയെ, അവകാശങ്ങളെ, പോരാട്ടങ്ങളെ അപഹസിച്ചുകൊണ്ട് നാളെ ഇവർ വീണ്ടും ജനാധിപത്യത്തെ കുറിച്ച്, ഫാസിസത്തെ കുറിച്ച്, ലിംഗ നീതിയെ കുറിച്ച് സംസാരിക്കാൻ മുൻപന്തിയിൽ തന്നെ ഉണ്ടാകും എന്നതാവും ഇനി കാണാൻ പോകുന്ന ഏറ്റവും വലിയ അശ്ലീല കാഴ്ച.

Top