ഇന്നലെ കൊച്ചിയിൽ നടന്ന WCC യുടെ പത്ര സമ്മേളനം കാണുകയായിരുന്നു.ചില മാധ്യമ പ്രവർത്തകർ WCC പ്രവർത്തകർക്ക് നേരെ വാടക ഗുണ്ടകളെ പോലെ ചാടി വീഴുന്നത് കണ്ടു.എന്തൊരു ധീരത .ഇതേ ധീരന്മാരുടെ മുന്നിൽ വെച്ചാണ് ഏതാനം ആഴ്ചകൾക്ക് മുൻപ് ഒരു മഹാനടൻ ചോദ്യം ചോദിച്ച സ്വന്തം സഹപ്രവർത്തകനെ അപമാനിച്ചത്.അന്ന് നാവിറങ്ങി പോയത് പോലെ ഇരുന്ന, ഇപ്പോൾ ശൗര്യം പുറത്തെടുത്ത ചിലരെയൊക്കെ കരുതിയിരിക്കുന്നത് നല്ലതാണ്.ഒരു പൊട്ടൻഷ്യൽ പൾസർ സുനി അവരുടെ ഉള്ളിൽ ഒളിച്ചിരിപ്പുണ്ട്.