ഇന്നലെവരെ സങ്കൽപത്തിൽ പോലുമില്ലാത്തൊരു പ്രളയം പൊടുന്നനെ വന്നു പെട്ടപ്പോൾ രക്ഷാ-ദുരിതാശ്വാസ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നതിലും, അവയ്ക്ക്‌ നേതൃത്വം നൽകുന്നതിലും മുഖ്യമന്ത്രി എന്ന നിലയിൽ ശ്രീ.പിണറായ്‌ വിജയൻ വലിയൊരളവോളം വിജയിച്ചിരിക്കുന്നു എന്ന സത്യം ആരും നിഷേധിക്കുമെന്നു തോന്നുന്നില്ല. അദ്ദേഹത്തിനു ഹൃദയംതൊട്ട അഭിനന്ദനം, പിന്തുണ. പക്ഷെ, പ്രളയകാലത്തെ അദ്ദേഹത്തിന്റെ ഈ നേതൃപാടവവും, ഭരണനൈപുണ്യവും മറ്റൊരു തിക്തസത്യത്തിനു അടിവരയിടുന്നുണ്ട്‌. ഫാസിസമെന്ന മഹാവിപത്തിനു ഒറ്റക്കും കൂട്ടായും നിരന്തരം ഇരകളായ ന്യൂനപക്ഷ-‘കീഴാള’ വിഭാങ്ങൾക്ക്‌ അർഹിക്കും വിധം നീതിയും സുരക്ഷയും നൽകുന്നതിലുള്ള അദ്ദേഹത്തിന്റെ പരാജയം വെറുമൊരു കഴിവുകേടല്ല, അദ്ദേഹത്തിന്റെ ബോധപൂർവ്വമുള്ളൊരു ചോയ്സ്‌ ആയിരുന്നു എന്ന്. ഇനിയെങ്കിലും തിരുത്താൻ അദ്ദേഹത്തിനു കഴിയട്ടെ!

Top