ഇന്നത്തെ പ്രഭാഷണത്തിൽ ബംഗാളികൾ കീഴടക്കുന്ന പള്ളികൾ എന്ന ‘ദുരന്തസമാനമായ’ സാഹചര്യത്തെ കുറിച്ച ആശങ്കയാണ് പ്രഭാഷകൻ പങ്കുവെച്ചത്. അൽപം ഖുർആൻ മനപാഠമാക്കിയ ബംഗാളികളെ പള്ളി ഇമാമാക്കേണ്ടിവരുന്നത് ‘നമ്മൾ’ ആരും ഇതിനായി തലമുറയെ പരിശീലിപ്പിക്കാത്തതുകൊണ്ടാണ്. ഇങ്ങനെ പോയാൽ നാളെ വെള്ളിയാഴ്ച പ്രസംഗങ്ങളും ബംഗാളികൾ നടത്തേണ്ടി വരും എന്നും അയാൾ ആശങ്കപ്പെട്ടു. ബംഗാളികളുടെ ജീവതശുദ്ധിയില്ലായ്മയും ഹാഫിദു(ഖുർആൻ മനപാഠമാക്കിയവ൪)കളുടെ വിവരമില്ലായ്മയും കേൾവിക്കാരെ കൊണ്ട് തലകുലുക്കി സമ്മതിപ്പിക്കുന്നതിൽ അയാൾ ഏറെക്കുറെ വിജയിക്കുകയും ചെയ്തു. ഉച്ചവെയിലിന്റെ കനത്ത ചൂട് മാത്രം പേടിച്ച് ഇറങ്ങി ഓടാനുള്ള ഉൾപ്രേരണയെ ഞാൻ അടിച്ചമ൪ത്തി.

Top