ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിമകള്‍ ആരുടെതാണ് ? സംശയിക്കണ്ട അംബേദ്‌ക്കറുടെ. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ തകര്‍ക്കപെട്ടതും/ അപമാനിക്കപെട്ടതും ആരുടെ പ്രതിമകളായിരിക്കും ? സംശയിക്കണ്ട അതും അംബേദ്‌ക്കറുടെതന്നെ. സ്റ്റേറ്റ് ഉണ്ടാക്കി വക്കുന്നവയല്ല അവയൊന്നും , ദളിതര്‍ അവരുടെ വിയര്‍പ്പില്‍ നിന്നുണ്ടാക്കിയതാണ് അംബേദ്‌ക്കറുടെ ലക്ഷകണക്കിന് പ്രതിമകള്‍, വലിയ ശില്‍പ്പികളുടെ സഹായമൊന്നും ഇല്ലാതെ ചിലപ്പോ ആ കണ്ണടയും , ഭരണഘടനയും ,കൊട്ടും കൊണ്ട് തിരിച്ചറിയാവുന്ന പ്രതിമകള്‍ ഇന്ത്യയിലെ ഇതു കുഗ്രാമാത്തിലും നിങ്ങള്ക്ക് കാണാം, ദളിതരുടെ ഒരു pride ആണാ പ്രതിമകള്‍.

Top