ഇന്ത്യയിലെ സാമൂഹിക വിപ്ലവ ചരിത്രത്തിലെ ഏറ്റവും വലിയ കീഴാളമുന്നേറ്റമായിരുന്ന ‘ഭക്തിപ്രസ്ഥാനം’ ഇസ്ലാം മതത്തിന്റെ സ്വാധീനത മൂലമായിരുന്നുവെന്ന് ഗെയിൽ ഓംവെത്ത് എഴുതിയിട്ടുണ്ട്. ബ്രാഹ്മണിക ധാർമിക വ്യവസ്ഥക്കും പ്രതീകവ്യൂഹത്തിനും ആധുനിക കാലത്തു ഒരു ബദൽ നിർമിച്ച മഹാത്മാ ഫൂലെ ക്രൈസ്തവതയെ രക്ഷകരൂപത്തിലാണ് കണ്ടത്. ഇദ്ദേഹത്തിൽനിന്നാണ് അംബേദ്‌കർ തന്റെ അബ്രാഹ്മണികമായ ദാർശനിക ചിന്തകൾ വികസിപ്പിച്ചെടുത്തത്. ശ്രീനാരായണ ഗുരുവും അള്ളാവിന്റെ മതത്തെ മഹത്വവൽക്കരിച്ചിട്ടേ ഉള്ളു. അങ്ങനെയേ പറ്റൂ എന്നതാണ് വസ്തുത. ഇതിനു കാരണം ‘സമത്വം’ എന്ന സങ്കല്പനം സെമറ്റിക് മതങ്ങളിൽനിന്നേ അവർക്കു കണ്ടെത്താൻ ആവുമായിരുന്നുള്ളു എന്നതാണ്.

Top