ഇനി ഡൂൾ ന്യൂസിലോ അഴിമുഖത്തിലോ മറ്റോ ലേഖനം വരുമായിരിക്കും… അതിൽ പറയുമായിരിക്കും ആദിവാസികളെ കൊല്ലുന്ന മുസ്ലീങ്ങളെ കുറ്റവാളികളായിപ്പോലും കാണരുതെന്നാണ് ‘ദലിത് മുസ്ലീം രാഷ്ട്രീയം’ പറയുന്നവർ ‘വാദിക്കുന്നത്’ എന്ന്… അത്രമേൽ വളച്ചുകഴിഞ്ഞു… ഇനി ചെറുതായൊന്ന് ഒടിച്ചാൽ മതി… വ്യക്തി വിദ്വേഷം വരെ മികച്ച രീതിയിൽ എഴുതിവച്ചവർ ഒപ്പം അപരവത്ക്കരണം പാടില്ലെന്നും എഴുതുന്നു…. കണ്ടിട്ട് തന്നെ തല കറങ്ങുന്നു… :) എങ്കിലും വിഷയത്തിൽ ഞാൻ കണ്ട ആദ്യ ചോദ്യം എഴുതി വക്കാം – ചിലപ്പോൾ എനിക്ക് തന്നെ മറന്നു പോയാലോ – ദലിത് മുസ്ലീം സാഹോദര്യ സമ്മേളനത്തിൽ പങ്കെടുത്ത ഒരു ദലിതൻ്റെ വാളിൽ ആ ചോദ്യം ഇങ്ങനെ ചോദിക്കപ്പെട്ടു : ‘മധുവിൻ്റെ കൊലപാതകത്തിന് ദലിത് മുസ്ലീം വാദക്കാർ മറുപടി പറയണം ‘.

Top