ഇതെഴുതിയത് ഒരു മാപ്പിളയാകാൻ ഇടയില്ല. (”നഞ്ഞു നക്കിയ പടച്ചോൻ ” എന്ന തുടക്കത്തിലെ പ്രയോഗം തന്നെ ശ്രദ്ധിക്കൂ. ഒരു മുസ്ലിം വേറൊരു കൂട്ടരുടെ ദൈവത്തെ പടച്ചോൻ എന്നു പറയുമോ?). പുതിയ ഭാഷാശാസ്ത്ര സങ്കേതങ്ങൾ വെച്ച് ഈ അനുമാനം കുറേക്കൂടി കൃത്യമാക്കാൻ കഴിയും. പക്ഷേ, മിനക്കെടാൻ വയ്യ. മാത്രമല്ല, അതുകൊണ്ട് എന്ത് ഫലം? ഏതോ ഒരു മാപ്പിള രാമായണവും എഴുതിയിട്ടുണ്ട് എന്ന പ്രിവിലേജ് നമ്മുടെ മഹത്തായ മതേതരത്വത്തിനും കേരള മുസ്‌ലിംകൾക്കും കിട്ടട്ടെ. അത്രയും ലാഭം.