ഇതര മതസ്ഥ യുവാക്കളുമായി പ്രണയത്തിലാകുന്ന / കല്യാണത്തിന് പ്ലാനിടുന്ന ഹിന്ദു പെൺകുട്ടികളെ, സംഘപരിവാർ പ്രഭൃതികളുടെ കൈകളിൽ ഏൽപിക്കാനുള്ള രക്ഷിതാക്കളുടെ ശ്രമത്തെ വിലയിരുത്തേണ്ടത്. അവരുടെ കേന്ദ്രങ്ങളിൽ തങ്ങളുടെ മക്കളുടെ ജീവന് തന്നെ ഭീഷണി തീർക്കുകയോ അവരെ ലൈംഗിക ഉപകരണങ്ങളാക്കുകയോ ചെയ്തെങ്കിൽ പോലും പരാതിയില്ല; അവരെ തട്ടിക്കൊണ്ട് പോകാൻ നില്ക്കുന്ന മാരീചരിൽ നിന്ന് രക്ഷിക്കാനെത്തിയ ദേവഗണങ്ങൾ ആകയാൽ പീഡിപ്പിച്ചാലോ കൊന്നാൽ പോലുമോ കുഴപ്പമില്ല എന്ന നിലപാടാണ് ആ രക്ഷിതാക്കൾക്ക്. ഘർവാപസി കേന്ദ്രങ്ങൾ എന്ന ഓമനപ്പേരിൽ ഇത്തരം ഹിന്ദുത്വ ക്രിമിനൽ സംഘങ്ങൾ വിഹരിക്കുന്നു. ഭരണകൂടത്തിന്റെയും പോലീസിന്റെയും ഒത്താശയുടെയോ നിസ്സംഗതയുടെയോ മറവിൽ.

Top