ഇടതുപക്ഷം എന്നാല്‍ സാമൂഹ്യ ബോധമില്ലാത്ത നേതാക്കന്മാരും ശീതീകരിച്ച പാര്‍ട്ടി ഓഫീസുകളും പൊള്ളയായ നയങ്ങളും അല്ല . ഇന്ത്യന്‍ കമ്യൂണിസ്റ്റ് നേതൃത്വത്തെ ബ്രാഹ്മണ മാര്‍ക്സിസ്റ്റുകള്‍ എന്ന് വിളിച്ച അംബേദ്‌കര്‍ക്ക് തെറ്റ് പറ്റിയെന്ന് കരുതാന്‍ ഇടയില്ലാത്ത വിധം ഇന്ത്യന്‍ ഇടതുപക്ഷം അതിന്‍റെ സവര്‍ണ്ണ മുഖം ഒരിഞ്ചു പോലും മാറ്റാതെ ഇന്നും തുടരുന്നുണ്ട്. അതുകൊണ്ട് തന്നെ പല്ലും നഖവും കൊഴിഞ്ഞ ഒരു കൊടിച്ചിപട്ടിയെ പോലെ അത് അങ്ങോട്ടും ഇങ്ങോട്ടും മോങ്ങികൊണ്ട് നടക്കുന്ന ഈ വര്‍ത്തമാന കാലത്തില്‍ ഇന്ത്യക്കൊരു ഇടതുപക്ഷ മനസാക്ഷി വേണമെന്ന് പറയുമ്പോള്‍ മനസ്സില്‍ ഉള്ളത് ബ്രാഹ്മണ മാര്‍ക്സിസം അല്ലെന്ന് ആദ്യം തന്നെ പറഞ്ഞുകൊള്ളട്ടെ .