ആധുനിക സ്ത്രീവാദങ്ങൾ മുതൽ കറുത്തവരുടെയും അരികുജനതകളുടെയും മുന്നേറ്റങ്ങൾ വരെ സ്വത്വ വാദത്തിന്റെ ഭാഗമാണ്. ശബ്ദം ഇല്ലാതിരുന്നവരുടെ ആത്മ കഥനങ്ങൾ മുതൽ പുതുകാല യുദ്ധവിരുദ്ധ പ്രസ്ഥാനം വരെയും അതിന്റെ വ്യാകരണമാണ്. ഇന്നു ലോകമെമ്പാടും പറിച്ചെറിയപ്പെടുന്നവരും പൗരത്വത്തിൽ നിന്നും പുറന്തള്ളപ്പെടുന്നവരും സ്വത്വവാദത്തിലേക്കാണ് അണിചേരുന്നത്. ശശി തരൂരിനെ പോലുള്ളവർക്ക്‌ ശപിച്ചു അതിനെ ഇല്ലാതാക്കാൻ കഴിയില്ല. കാരണം, ദെറിദ പറഞ്ഞ ജനാധിപത്യത്തിന്റെ ആത്മ വിമർശനത്തിലാണ് സ്വത്വവാദത്തിന്റെ വേരുകൾ ആഴ്ന്നു കിടക്കുന്നത്.

Top