ആദിവാസി ജനത നേരിടുന്ന വംശീയതയും മറ്റ് പ്രശ്‌നങ്ങളും കണക്കുകളില്‍ നിന്നും വായിച്ചെടുക്കാന്‍ ശ്രമിക്കുന്നതില്‍പ്പരം വിഡ്ഢിത്തമില്ലെന്ന് തോന്നുന്നു. എത്ര കൊലപാതകം നടന്നു അത്രയും വംശീയത എന്നൊക്കെ കണക്ക് പറയുന്നത് എത്ര ഭീകരതയാണ്. ഒരാള്‍ ജീവിച്ച് മരിക്കുന്ന സമയത്തിനകത്ത് അനുഭവിച്ച് തീര്‍ത്ത വംശീയത ഏത് കണക്കിലാണ് ഉള്‍ക്കൊള്ളിക്കുന്നത്?