അഭിമന്യു ഇത്രയും ദരിദ്രനായിരുന്നു , സങ്കടങ്ങൾ ഉള്ളിൽ അടക്കി പിടിച്ചു ജീവിക്കുന്ന വിദ്യാർത്ഥിയായിരുന്നു എന്ന് വളരെ അടുത്ത് പരിചയമുള്ളവർ പോലും ഇപ്പോഴാണ് മനസ്സിലാക്കിയതെന്നു തുരു തുരു പോസ്റ്റുകൾ വരുന്നു . ഇവിടെ പഠിക്കുന്ന ആദിവാസി / തോട്ടം തൊഴിലാളി വിദ്യാർഥികൾ തൊണ്ണൂറ്റിയഞ്ചു ശതമാനവും ഈ ഗണത്തിൽ പെടുന്നവരാണ് . ഒരു അഭിമന്യു വെ കൊല്ലപ്പെട്ടിട്ടുള്ളൂ, മരിച്ചിട്ടുള്ളു . അതുകൊണ്ടു , വിലാപകഥകൾക്കൊപ്പം പ്രായോഗിക തലത്തിൽ കൂടി ചിന്തിച്ചു , ഇപ്പോൾ ജീവിച്ചിരിക്കുന്ന അഭിമന്യുമാർക്കു എന്തെങ്കിലും പ്രത്യേക പരിപാടി ,മുന്നോട്ടു വെക്കാൻ അപേക്ഷ .