അന്യ സംസ്‌ഥാന തൊഴിലാളിയെന്ന വാക്കിന് രാഷ്ട്രീയ ശരികൾ അന്വേഷിച്ചു ഇതര സംസ്ഥാന തൊഴിലാളിയെന്നോ അതും പോരാത്തത് കൊണ്ട് അതിഥി തൊഴിലാളിയെന്നോ പേര് മാറ്റം വരുത്തിയത് കൊണ്ട് അവരോടുള്ള നമ്മുടെ മനോഭാവം മാറില്ല. അത് കൊണ്ടാണ് രാഷ്ട്രീയ ശരികളിൽ അതിഥി തൊഴിലാളിയെന്നു വിളിക്കപ്പെട്ടിട്ടും സ്വന്തം കാശു കൊടുത്തു കോഴിയെ വാങ്ങി പോയ വെസ്റ്റ് ബംഗാൾ സ്വദേശിയായ തൊഴിലാളിയെ മോഷണം ആരോപിച്ചു ഈ രാഷ്ട്രീയ ശരിക്കളുടെ മൊത്ത കച്ചവടക്കാർ വാഴുന്ന സാക്ഷര സുന്ദര മതേതര പുരോഗമന കേരളത്തിൽ കൊന്നത്. മലയാളിയുടെ തൊലി പുറത്തെ പുരോഗമനം അകത്തെ ചീഞ്ഞു നാറുന്ന വംശീയത മറച്ചു വെക്കാനുള്ള ഒരു ഉപാധി മാത്രമാണ്.

Top