അണക്കെട്ട് നിറയുമെന്ന സര്‍ക്കാര്‍ അറിയിപ്പുകണ്ട് ദൈവത്തെ വിളിച്ചത് Jose Mishty എന്ന സ്ത്രീ. ദൈവമല്ല, ശാസ്ത്രവും ആസൂത്രണവുമാണ് ശക്തിയെന്ന് അവരെ തിരുത്തിയത് സ്റ്റേറ്റ്. അതേ സ്റ്റേറ്റാണ് അണക്കെട്ട് തുറന്നാല്‍ അപകടമുണ്ടാകാതിരിക്കാന്‍ ഇടുക്കിയില്‍ പൂജ നടത്തിയത്. Jose Mishtyയുടെ ദൈവം ഒരു ശക്തിയുമില്ലാത്ത ദൈവമാണെന്ന് സ്റ്റേറ്റിനറിയാം. ശാസ്ത്രത്തിന് എതിരുനില്‍ക്കുന്ന ഒരു സാദാ മത ദൈവം. എന്നാല്‍ സ്റ്റേറ്റിന്റെ ദൈവം അങ്ങിനെയല്ല. ഏത് ദുരന്തവും ചെറുക്കാന്‍ ശേഷിയുള്ള മതേതര ദൈവമാണത്. ദുരന്ത നിവാരണ അഥോറിറ്റിയുടെ മറുപടി കണ്ട് പുളകിതരായവര്‍ സ്റ്റേറ്റിന്റെ ദൈവത്തില്‍ വിശ്വസിക്കുന്നവരാണ്. അതുകൊണ്ട് തന്നെ അവരെല്ലാം ജന്മനാ മതേതരരുമാണ്. അത്രമേല്‍ നിഷ്കളങ്കമാണ്, കേരള മതേതരത്വം !!